Kesari WeeklyKesari

വാര്‍ത്ത

കേസരി പ്രചാരമാസപ്രവര്‍ത്തനം സംസ്ഥാനതല ഉദ്ഘാടനം

on 09 November 2018
Kesari Article

കോഴിക്കോട്: കേസരി പ്രചാരമാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 1ന് കേരളപ്പിറവി ദിനത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു. അളകാപുരി ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവര്‍ സംബന്ധിച്ചു.
കോഴിക്കോട് ജില്ലാ റിട്ട. ജഡ്ജി വി. ജയറാമിനെ ആദ്യവരിക്കാരനായി ചേര്‍ത്തുകൊണ്ട് കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ മാനേജര്‍ കെ.വി. വിജയകുമാര്‍ പ്രചാരമാസ പ്രവര്‍ ത്തനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മാറുന്ന മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തെക്കുറിച്ച് തുടര്‍ന്ന് നടന്ന സെമിനാറില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജന. സെക്രട്ടറി സി. നാരായണന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം, ദേശാഭിമാനി മലപ്പുറം ബ്യൂറോചീഫ് പി.വി. ജിജോ, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു എന്നിവര്‍ പങ്കെടുത്തു. ഏ.കെ. അനുരാജ് വിഷയാവതരണം നടത്തി. സി.എം. രാമചന്ദ്രന്‍ സ്വാഗതവും ടി. സുധീഷ് നന്ദിയും പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments