Kesari WeeklyKesari

ഇതുകേട്ടില്ലേ?

എവിടെ സംയുക്ത പ്രസ്താവനാത്തൊഴിലാളികള്‍?

on 21 September 2018

ക്കറ്റ് പിരിവിന്റെ മൊത്തക്കച്ചവടക്കാര്‍ സി.പി.എമ്മാണ്. പ്രളയം വന്നപ്പോഴും അവര്‍ ബക്കറ്റെടുത്തു. സാംസ്‌കാരിക രംഗത്ത് ഇതുപോലെ ബക്കറ്റെടുത്ത് ഒപ്പ്‌ശേഖരിച്ച് സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിന്റെ മൊത്തക്കച്ചവടക്കാര്‍ ഇടതു സാഹിത്യനായകന്മാരാണ്. 'മീശ' വിവാദമുണ്ടായപ്പോള്‍ ഇതിനായി 'മഹാകവി' സച്ചിദാനന്ദന്‍ കോഴിക്കോട്ട് തമ്പടിച്ചത് ദിവസങ്ങളാണ്. ന്യൂനപക്ഷക്കാരന്‍ ഒന്നു തുമ്മിയാല്‍ ഇവര്‍ കടലാസ്സുമെടുത്ത് സംയുക്ത പ്രസ്താവന യ്ക്ക് ഇറങ്ങിത്തിരിക്കും. അതില്‍ ഒപ്പുവെക്കാന്‍ പേനയും നീട്ടിപ്പിടിച്ച് ഇരിക്കുന്ന വീരന്മാരുമുണ്ട്. ചിലരൊക്കെ തങ്ങളുടെ പേരും ഒപ്പും എഴുതിച്ചേര്‍ത്തതുതന്നെ അറിയാറില്ല. സംയുക്തപ്രസ്താവനാത്തൊഴിലാളികള്‍ അതൊക്കെ സ്വയം ചാര്‍ത്തും. രണ്ടാഴ്ചയിലേറെയായി ഏതാനും കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈക്കോടതി ജങ്ഷനില്‍ ബിഷപ്പ് ഫ്രാങ്കോ യെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയാണെങ്കിലും സച്ചിദാനന്ദാദി സംയുക്ത പ്രസ്താവനാത്തൊഴിലാളികളാരും ആ വഴിയ്ക്കു വന്നിട്ടില്ല.
'മീശ' യ്ക്കുവേണ്ടിയുള്ള സം യുക്തപ്രസ്താവനയ്ക്കിറങ്ങി പനി വന്ന സച്ചിദാനന്ദന്‍ ദല്‍ഹിയിലെ ഏതോ നിപ്പാ ഐസൊലേറ്റഡ് വാര്‍ഡിലാണത്രെ! പവിത്രന്‍ തീക്കുനിയുടെ 'പര്‍ദ്ദ' കവിത പിന്‍ വലിച്ചത് അറിയാത്തതുപോലെ കന്യാസ്ത്രീസമരം നടക്കുന്ന വി വരം അദ്ദേഹത്തിന് അറിയുകയേയില്ല! ബാബരി പൊളിച്ചപ്പോള്‍ പനി വന്ന തന്റെ കഥാനായകനെപ്പോലെ എന്‍.എസ്.മാധവനും പനി പിടിച്ചു കിടപ്പാണ്. ഗ്രാംഷി ശിഷ്യരായ കുഞ്ഞഹമ്മദ് പോക്കരാദി 'പുതുവ്യാഖ്യാന'ക്കാര്‍ക്ക് കന്യാസ്ത്രീപീഡനത്തിനു വ്യാ ഖ്യാനമില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലുള്ളവര്‍ സമരപ്പന്തലിലെത്തി പ്രസംഗിച്ചു. സാറാജോസഫിനെപോലുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ മുഖം രക്ഷിച്ചു. ഒറ്റക്കെട്ടായി നിന്നു പ്രതികരിക്കണമെന്നു പറയാന്‍ കേരളത്തിലെ സാഹിത്യനായകന്മാര്‍ക്ക് നട്ടെല്ലില്ലാത്തതിനാലാണോ അ വര്‍ കീറച്ചാക്കിനു പിന്നിലൊളിക്കുന്നത്?

ലോകബിഷപ്പ് സമ്മേളനത്തിന് 
പുതിയൊരു വിഷയം

ബിഷപ്പന്മാരുടെ ലൈംഗികചൂഷണത്തെക്കുറിച്ച് ചര്‍ച്ച ചെ യ്യാന്‍ പോപ്പ് എല്ലാ രാജ്യങ്ങളിലേയും മുതിര്‍ന്ന കാത്തോലിക് ബിഷപ്പുമാരുടെ യോഗം വിളിക്കുന്നു. പോപ്പിനെ ഉപദേശിക്കാനുള്ള 'സി-ഒമ്പത്' ഗ്രൂപ്പിലെ കര്‍ദ്ദിനാള്‍മാരുടെ യോഗം ചേര്‍ ന്നാണ് ആഗോളയോഗം തന്നെ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചത്. പ്രായമാകാത്ത കുട്ടികളെ ലൈം ഗിക ചൂഷണം ചെയ്യുന്ന പാതിരിമാരെക്കുറിച്ചുള്ള പരാതി ഇന്ന് ആഗോളപ്രതിഭാസമാണ്. ഇതി ന്റെ പേരില്‍ പല രാജ്യങ്ങളിലും ചെന്ന് പോപ്പിന് മാപ്പിരക്കേണ്ടി വന്നിട്ടുമുണ്ട്.
ആഗോള ക്രൈസ്തവതയ്ക്ക് കേരളത്തിലെ ക്രൈസ്തവ സഭകളുടെ വക ഒരു സംഭാവനകൂടിയാകാം. പോപ്പിന്റെ സമ്മേളനവിഷയത്തില്‍ ബിഷപ്പുമാരുടെ ബാലപീഡനത്തോടൊപ്പം അവരുടെ കന്യാസ്ത്രീപീഡനം കൂടി ഉള്‍പ്പെടുത്താന്‍ ഇവിടെ നി ന്നുള്ള പ്രതിനിധികള്‍ക്ക് ആവശ്യപ്പെടാം. അങ്ങനെയാണെങ്കില്‍ ബിഷപ്പുമാരുടെ കന്യാസ്ത്രീപീഡനം ചര്‍ച്ചചെയ്യാന്‍ പോപ്പിനു വേറൊരു യോഗം വിളിച്ചുകൂട്ടേണ്ട ആവശ്യം വരില്ലല്ലോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

2 Comments

Avatar
stepin
2 hours 40 minutes ago

കാമ പ്രാന്തൻ സ്വാമിജിയുടെ സാമാനം മുറിച്ച ധീരയായ ഒരു പെൺകുട്ടിയുടെ കഥ ആർക്കും ഓർമയില്ലേ ആവോ ,,?പിന്നെ അമ്പലത്തിലെ പൂജാമുറിയിൽ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്ന ഒരു പിഞ്ചു ബാലികയെ അറിയുമോ അങ്ങ് കാശ്മീരിൽ .സ്വന്തം മത്തിലെ കാമ വെറിയന്മാരെ നന്നാകാൻ നോക്കു .മറ്റു മതസ്ഥർ അവരവരുടെ കാര്യം നോക്കിക്കോളും കേട്ടോടാ ,,,

Avatar
വിശ്വഹിന്ദ് പരിഷിത്ത്
15 hours 54 minutes ago

കിത്താബ് എന്നൊരു നാടകം കുട്ടികൾ അവwരിപ്പിച്ചു' മുസ്ലിം വിഘടനവാദികൾ അലമുറയിട്ടു സർക്കാർ ഉടൻ ഇടപ്പെട്ടു.സംസ്കാരിക നായകൾ കുരച്ചില്ല