Kesari WeeklyKesari

അഭിമുഖം

വടക്കുകിഴക്കന്‍ മേഖലയിലെ വിജയരഹസ്യം

on 01 June 2018

അഭിമുഖം: രാംമാധവ്/പ്രഫുല്ല കേത്കര്‍ , പ്രമോദ് കുമാര്‍ 
ജമ്മു-കാശ്മീര്‍, അസം, 
മറ്റു വടക്കുകിഴക്കന്‍ 
സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ വന്‍ ബിജെപി 
വിജയങ്ങളുടെ 
സൂത്രധാരനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി 
രാംമാധവ്, ഇന്ന്  ഏതു 
വിഷമസാഹചര്യങ്ങളിലും വിജയം വിരിയിക്കുന്ന 
രാഷ്ട്രീയതന്ത്രജ്ഞനാ
യാണ് കണക്കാക്കപ്പെടു
ന്നത്. ഈ വിജയങ്ങളെപ്പറ്റി, ഓര്‍ഗനൈസര്‍ പത്രാധിപരായ പ്രഫുല്ല കേത്കറും 
സീനിയര്‍ കറസ്‌പോണ്ടന്റ്  പ്രമോദ് കുമാറും 
ദല്‍ഹിയില്‍ വെച്ച് 
അദ്ദേഹവുമായി സംസാരിച്ചതിന്റെ സംക്ഷിപ്തം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വന്‍വിജയങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
$ ത്രിപുരയിലെ ജനവിധിക്ക് ഒരുപാട് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഈ സംസ്ഥാനം മണിക്ക് സര്‍ക്കാരിന്റെ കീഴില്‍, കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലമായി കമ്മ്യൂണിസ്റ്റ് ഭരണത്തിലാണ്. ഇത്രയും കാലം കൊണ്ട് അവര്‍ അവിടുത്തെ ഭരണസംവിധാനം മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിവല്‍ക്കരിച്ചിരുന്നു. ജനങ്ങള്‍ ഒരു ഭരണമാറ്റം അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ പകരം വെക്കാന്‍ പറ്റിയ ഒരു സംവിധാനം അവിടെ ഉണ്ടായിരുന്നില്ല. ബിജെപി ഒരു ശരിയായ പ്രതിപക്ഷമായി ഉയര്‍ന്നുവന്നതോടെ ജനങ്ങള്‍ ഞങ്ങളെ തെരഞ്ഞെടുത്തു. പൂര്‍ണ്ണമായും ജനാധിപത്യ രീതിയില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ജാഗരൂകരായിരുന്നു.                    


എന്തായിരുന്നു ഇത്ര വലിയ വിജയത്തിന് കാരണമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍? പ്രത്യേകിച്ച് ത്രിപുരയിലും നഗാലാന്‍ഡിലും?

  • രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ബിജെപി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളരെ ചെറിയ പാര്‍ട്ടി ആയിരുന്നു. ത്രിപുരയില്‍ ഞങ്ങള്‍ മൂന്നു വാഗ്ദാനങ്ങള്‍ ആണ് നല്‍കിയത്. സമാധാനം, ഐക്യം, വികസനം എന്നിവയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍, ത്രിപുര ഭാരതത്തിലെ ഏറ്റവും അക്രമം നിറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. മണിക്ക് സര്‍ക്കാരിന്റെ ലാളിത്യം എന്ന മൂടുപടത്തില്‍ അവര്‍ എല്ലാം ഒളിപ്പിച്ചു. പക്ഷെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ക്രൈംറേറ്റില്‍ ഇന്ത്യയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായി ത്രിപുര മാറുകയായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ പോലും അവിടെ സുരക്ഷിതരായിരുന്നില്ല. 

ത്രിപുരയില്‍ മുഖ്യമായും രണ്ടു ജനവിഭാഗങ്ങളാണ്. ബംഗാളി സംസാരിക്കുന്നവരും 35 ശതമാനത്തോളം വരുന്ന ഗോത്രവര്‍ഗ്ഗക്കാരും. ഇവര്‍ക്കിടയില്‍ വളരെ വിദഗ്ദ്ധമായി സ്പര്‍ധയുണ്ടാക്കി മുതലെടുക്കുന്നതില്‍ എന്നും സിപിഎം വിജയിച്ചിരുന്നു. വനവാസിമേഖലക്ക് ഒരു പ്രത്യേക സംസ്ഥാനം എന്ന ഒരു പ്രതീക്ഷയും അവര്‍ക്ക് നല്‍കി. തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന തോന്നലില്‍ നിന്നാണ് പ്രത്യേക സംസ്ഥാനം എന്ന അവരുടെ ആവശ്യം ഉണ്ടാകുന്നത്. പ്രത്യേക സംസ്ഥാനം എന്ന ആവശ്യം രാജ്യവിരുദ്ധമൊന്നുമല്ല. തങ്ങളുടെ ഭാഷയും, സംസ്‌കാരവും ജീവിതരീതികളും വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയിലാണ് അവര്‍ ആ ആവശ്യം ഉയര്‍ത്തിയത്. ഞങ്ങള്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനം ഐക്യത്തിന്റേതാണ്. അങ്ങിനെയാണ് ഐപിഎഫ്ടിയുമായി ഒരു തിരഞ്ഞെടുപ്പ് ധാരണയില്‍ എത്തിയത്. മറ്റൊരു പ്രധാന വിഷയം വികസനമാണ്. മറ്റു സംസ്ഥാനങ്ങളെല്ലാം ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയപ്പോള്‍ ത്രിപുരയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് നാലാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയാണ്. ഞങ്ങളവര്‍ക്ക്, സംശുദ്ധവും സുതാര്യവും അഴിമതി രഹിതവുമായ ഭരണം വാഗ്ദാനം ചെയ്തു. ഐപിഎഫ്ടിയുമായുള്ള സഹകരണവും ഒരുപാട് ഗുണം ചെയ്തു. ഏറ്റവും വലിയ കാര്യം, ഞങ്ങളവരെ ത്രിപുരയുടെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി പ്രതിജ്ഞാബദ്ധമാക്കി എന്നതാണ്. വനവാസികളുടെ സംസ്‌കാരം, ഭാഷ എന്നിവ സംരക്ഷിക്കപ്പെടും എന്ന ഉറപ്പും അവര്‍ക്ക് നല്‍കി. അതുകൊണ്ടാണ് വനവാസിമേഖലയിലെ 19 ല്‍ 17 സീറ്റുകളിലും ഞങ്ങള്‍ ജയിച്ചു കയറിയത്.

നാഗാലാന്‍ഡിലെയും മേഘാലയയിലെയും വിജയങ്ങളെക്കുറിച്ച്?

  •  നാഗാലാന്‍ഡിലെ വിജയമാണ് വളരെ പ്രധാനം. ജനസംഖ്യാപരമായി ബിജെപിക്ക് അനുകൂലമായ ഒരു സ്ഥിതിയല്ല അവിടെയുള്ളത്. 20 സീറ്റില്‍ മത്സരിച്ച ഞങ്ങള്‍ പന്ത്രണ്ട് സീറ്റുകളില്‍ ജയിച്ചു. ആകെ 48 ശതമാനം വോട്ടുകളും നേടി. കുറച്ചുനാള്‍ മുന്‍പ് വരെ ഞങ്ങളുടെ സഖ്യകക്ഷി ആയിരുന്ന എന്‍പിഎഫ് ബിജെപിയെ ഒരു ഹിന്ദുത്വ പാര്‍ട്ടിയായി ആണ് അവതരിപ്പിച്ചത്. അവര്‍ വളരെ തരംതാണ വര്‍ഗ്ഗീയ പ്രചാരണവും നടത്തി. എങ്കിലും ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. എന്‍ഡിപിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. അതുമല്ല വിവിധ നാഗാ ഗ്രൂപ്പുകളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന  നാഗാ കരാര്‍ ഏതാണ്ട് ധാരണയിലെത്തുകയും ചെയ്തു.അത് നടപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്.

മേഘാലയയിലെ സര്‍ക്കാര്‍ രൂപീകരണം ജനാധിപത്യവിരുദ്ധമായിരുന്നു എന്ന് ഒരു ആരോപണം ഉണ്ടല്ലോ?

  • മേഘാലയയില്‍ ഞങ്ങള്‍ക്ക് പത്തുശതമാനം വോട്ടും രണ്ട് സീറ്റും ലഭിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് തൃപ്തികരമായ പ്രകടനമാണ്. നാഗാലാന്‍ഡിലെപ്പോലെ തന്നെ ഭീകരമായ വര്‍ഗ്ഗീയ പ്രചാരണമാണ് മേഘാലയയിലും കോണ്‍ഗ്രസ് നടത്തിയത്. അവരെപ്പോഴും ക്രിസ്തുമതത്തിനുണ്ടാകുന്ന ഭീഷണിയെപ്പറ്റി സംസാരിച്ചുകൊണ്ടേയിരുന്നു. ഞങ്ങള്‍ ഒറ്റക്കാണ് മത്സരിച്ചത്. ഞങ്ങള്‍ക്ക് രണ്ടിടത്ത് വിജയവും ഏഴിടത്ത് രണ്ടാംസ്ഥാനവും കിട്ടി. അവിടുത്തെ ജനവിധി വിഭജിക്കപ്പെട്ടു പോയിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും ഭൂരിപക്ഷത്തിനുവേണ്ട എണ്ണം ഗവര്‍ണറെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഇതുപോലുള്ള അവസരങ്ങളില്‍, ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതുകൊണ്ട് മാത്രം കാര്യമില്ല, ഭൂരിപക്ഷത്തിനുവേണ്ട എണ്ണം ഗവര്‍ണ്ണര്‍ക്ക് ബോധ്യമാവുകയുംകൂടി വേണം എന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കാര്യത്തില്‍, ഞങ്ങള്‍ എന്‍പിപിയെ പിന്തുണച്ചു. പിന്തുണ അറിയിച്ച മറ്റു നാല് പാര്‍ട്ടികളും ചേര്‍ത്ത് 34 എം.എല്‍.എ മാരുടെ ലിസ്റ്റാണ് നല്‍കിയത്. ഭൂരിപക്ഷത്തിനു 30 പേര്‍ മതി. സ്വാഭാവികമായി, ഭൂരിപക്ഷമുള്ള സഖ്യത്തെ ഗവര്‍ണ്ണര്‍ ക്ഷണിച്ചു. ഇക്കാര്യത്തില്‍ ഒരു ജനാധിപത്യ ധ്വംസനവും ഞാന്‍ കാണുന്നില്ല.

കേന്ദ്രസര്‍ക്കാരിന്റെ വികസനനയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ എങ്ങിനെയൊക്കെ സഹായിച്ചിരുന്നു എന്ന് പറയാമോ?

  •  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസന കാര്യങ്ങളില്‍  പ്രധാനമന്ത്രി മോദിജി തുടക്കം മുതല്‍ വലിയ ഊന്നല്‍ കൊടുക്കുന്നുണ്ടായിരുന്നു. ഭാരതത്തിന്റെ കിഴക്കന്‍ നയങ്ങളുടെ പശ്ചാത്തലത്തില്‍, ഈ സംസ്ഥാനങ്ങളുടെ തന്ത്രപ്രധാനമായ പ്രാധാന്യവും എടുത്തുപറയേണ്ടതുണ്ട്. ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആറിലും ഇന്ന് ബിജെപി ഭരണകക്ഷിയാണ്. ഇത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളെ നടപ്പിലാക്കാന്‍ ഒരുപാട് സഹായിക്കും. ഇന്ന് ഇവിടുത്തെ നല്ല റോഡുകളെല്ലാം നാഷണല്‍ ഹൈവേ അതോറിറ്റി പണം മുടക്കി ചെയ്തതാണ്. ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിനും ഞങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കുന്നു. എല്ലാ ഗ്രാമങ്ങളും പൂര്‍ണ്ണമായി വൈദ്യതീകരിക്കപ്പെട്ടു കഴിഞ്ഞു. ഇനി ഞങ്ങളുടെ അടുത്ത ലക്ഷ്യം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്നതാണ്. ഞങ്ങള്‍ ഈ വികസന കാര്യങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ അത് അംഗീകരിക്കുന്നു. തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരും വിവിധ മന്ത്രാലയങ്ങളും ചെയ്യുന്ന അദ്ധ്വാനം ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

എല്ലാ അര്‍ത്ഥത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി നിലനില്‍ക്കുന്ന വ്യത്യാസം വളരെ വലുതാണ്. ബിജെപി അവിടങ്ങളില്‍ ശക്തമാകുന്നതോടെ ഈ വ്യത്യാസം ഇല്ലാതാക്കാന്‍ കഴിയും എന്ന വിശ്വാസമുണ്ടോ?

  •  കുറച്ചുനാള്‍ മുന്‍പുവരെ ഈ വ്യത്യാസം ഉണ്ടായിരുന്നു എന്നത് സത്യമാണ്. വടക്കുകിഴക്കന്‍ മേഖല ഒന്നടങ്കം ദേശീയമായും സാംസ്‌കാരികമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇപ്പോള്‍ നമ്മള്‍  ആ മേഖലയെ വേറൊരു വീക്ഷണകോണിലാണ് കാണേണ്ടത്. നാഗാലാന്‍ഡുപോലെയുള്ള സ്ഥലങ്ങളില്‍ പോലും തങ്ങള്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നും, തങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വം ഭാരതദേശീയതയാണെന്നുള്ള ശക്തമായ ചിന്തകളുടെ അടിയൊഴുക്കുകള്‍ വ്യക്തമാണ്. പ്രധാനമന്ത്രിയുടെ ശ്രമങ്ങളും നയങ്ങളും ഇതിനെ നന്നായി സഹായിച്ചിട്ടുമുണ്ട്. ഒറ്റപ്പെടല്‍ പ്രധാനമായും ഉണ്ടായത് വികസനത്തിന്റെ അഭാവം കൊണ്ടാണ്. അതാണെങ്കില്‍ അങ്ങേയറ്റം പരിതാപകരവും. രാജ്യത്തിന്റെ ഇത്തരഭാഗങ്ങളുമായി നന്നായി ബന്ധപ്പെടുത്താന്‍ കഴിയുന്ന അടിസ്ഥാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടായാല്‍ വൈകാരികമായ ബന്ധവും താനേ വന്നുകൊള്ളും. നാഗാലാന്‍ഡിലെയും ത്രിപുരയിലെയും വലിയൊരു വിഭാഗം യുവാക്കള്‍ ബിജെപിയിലേക്കടുത്തത് രണ്ടു കാരണം കൊണ്ടാണ്. മോദി, വികസനം. അങ്ങേയറ്റം സന്തോഷം തോന്നിയ കാര്യമാണിത്. നമ്മള്‍ അടിസ്ഥാന സൗകര്യങ്ങളും വികസനവും നല്‍കിയാണ് ഇവിടുത്തെ ജനങ്ങളെ സഹായിക്കേണ്ടത്. അവരും മറ്റെവിടത്തെ പോലെയും നൂറുശതമാനം ഭാരതീയര്‍ തന്നയാണെന്നതില്‍ സംശയം വേണ്ട.

സംഘത്തിനും ബിജെപിക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദീര്‍ഘകാലത്തെ വെല്ലുവിളികളാണല്ലോ നേരിടേണ്ടിവന്നിട്ടുള്ളത്. പലര്‍ക്കും ജീവന്‍ വരെ കൊടുക്കേണ്ടി വന്നു.

  •  ഇന്ന്  ബിജെപിയിലേക്ക് ജനങ്ങള്‍ ഒഴുകുകയാണ്. ഇന്ന് ഞങ്ങള്‍ 43 സീറ്റു നേടിയ വലിയ കക്ഷിയാണ്. എന്നാല്‍ ഒന്നുമല്ലാതിരുന്ന കാലത്ത് പാര്‍ട്ടിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ് ഈ വിജയത്തിന്റെ ആത്മാവ്. ഇന്ന് ബിജെപി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിര്‍ണായക ശക്തിയായി ഉയര്‍ന്നുവന്നതിന്റെ മുഴുവന്‍ ബഹുമതിയും കൊടുക്കേണ്ടത്, വര്‍ഷങ്ങായി അവിടെ കഷ്ടപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘപ്രവര്‍ത്തകര്‍ക്കാണ്. ത്രിപുരയില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട നാല് സംഘപ്രചാരകരുടെ മൃതദേഹം പോലും കിട്ടിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ സംഘം പ്രവര്‍ത്തിച്ചു തുടങ്ങി പടിപടിയായി ഓരോ സംസ്ഥാനത്തും ബിജെപിയെ പടുത്തുയര്‍ത്തുകയായിരുന്നു. കടുത്ത ഒറ്റപ്പെടല്‍ ആ ജനത അനുഭവിച്ചുകൊണ്ടിരുന്ന കാലത്താണ് സംഘം അവിടെ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. സംഘം അവിടെ ഒരു പ്രവര്‍ത്തന പരിപാടി നടപ്പാക്കി. അതാണ് ഇപ്പോഴും ഞങ്ങളുടെ കാതല്‍. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്ന വിദ്യാര്‍ഥികള്‍ പോലും സംഘം നടപ്പാക്കിയ  ടഋകഘ (ടൗറലിെേ ലഃുലൃശലിരല ശി ശിലേൃേെമലേ ഹശ്ശിഴ) പരിപാടിയില്‍ പങ്കെടുത്ത അനുഭവങ്ങള്‍ ആവേശത്തോടെ പങ്കുവെക്കാറുണ്ട്. സംഘത്തിന് അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളുള്ള നാഗാലാന്‍ഡിലും മേഘാലയയിലും വരെ വനവാസികല്യാണ്‍ആശ്രമം പോലുള്ള സംഘടനകളിലൂടെ സംഘകാര്യകര്‍ത്താക്കള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അതുകൊണ്ടാണ് അവിടങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഭാരതത്തെ ഹൃദയത്തില്‍ സ്വീകരിച്ചത്.

താങ്കളുടെ ആദ്യ സ്വതന്ത്ര ചുമതല ജമ്മു-കാശ്മീര്‍ ആയിരുന്നു. പ്രയാസമേറിയ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ താങ്കളൊരു വിദഗ്ദ്ധനായി മാറി എന്ന് കണക്കാക്കാം, അല്ലെ?

  • ഈ പ്രദേശങ്ങളില്‍ ബിജെപി പുതുതായി വന്നതുകൊണ്ട് കാര്യങ്ങള്‍ പ്രയാസമായിരുന്നു. പക്ഷെ അവിടെ ബിജെപിയെ വളര്‍ത്തുന്നതിന്റെ ഭാഗമായ അനുഭവങ്ങള്‍ വളരെ വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യകരവുമായിരുന്നു. എല്ലായിടത്തും മോദിജി വളരെ ജനകീയനാണ്. ഞാന്‍ വളരെക്കാലം സംഘത്തിലും ഓര്‍ഗനൈസറിലും പ്രവര്‍ത്തിച്ചതാണ്. സംഘത്തിന്റെ പരമോന്നത സഭയായ പ്രതിനിധിസഭയില്‍  ഈ പ്രദേശം എന്നും വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തിട്ടുണ്ട്.  ഒരു കാര്യകാരിണി സഭ പോലും ഈ പ്രദേശങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ ഇല്ലാതെ കടന്നുപോയിട്ടില്ല. നമ്മുടെ ആശയപ്രചാരണത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു ഈ പ്രദേശങ്ങള്‍.സംഘം അതിന്റേതായ ഗൗരവത്തില്‍ തന്നെയാണ് അതിനെ സമീപിച്ചതും. ഇന്ന് സ്വയംസേവകര്‍ അവിടെ ഭരിക്കുന്നു എന്നതില്‍ ഞങ്ങള്‍ വളരെ സന്തോഷിക്കുന്നു. ഇത് തരുന്ന സംതൃപ്തി വളരെ വലുതാണ്.

ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ത്രിപുരയില്‍ വലിയതോതില്‍ അക്രമം നടക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ.
$ അവിടെ അങ്ങിനെ അക്രമങ്ങള്‍ ഒന്നുമില്ല. ജനങ്ങളുടെ കടുത്ത ശിക്ഷ ഏറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റുകള്‍ രക്തസാക്ഷി പരിവേഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അവിടെ നടത്തുന്നുണ്ട്. ലെനിന്‍ പ്രതിമ നീക്കം ചെയ്തത്  ചില ഗ്രൂപ്പുകളുടെ സ്വകാര്യ സംഭവമാണ്. അവിടെയുള്ള ഒരു സ്വകാര്യ ഗ്രൂപ്പാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ പ്രതിമ അവിടെ ഉയര്‍ത്തിയത്. ഇന്ന് അവര്‍ തന്നെ അത് നീക്കം ചെയ്തു. ആരും ഒരു പരാതി പോലും കൊടുത്തില്ല. അത് ജനങ്ങളുടെ മനോഭാവം മാറിയതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ്. ഞാനൊരു കമ്മ്യൂണിസ്റ്റാണെങ്കില്‍ എന്റെ ഡയറിയില്‍ ലെനിന്റെ ചിത്രമുണ്ടാകും. ഞാന്‍ കോണ്‍ഗ്രസ്സ് വിശ്വാസിയാകുന്ന നിമിഷം ലെനിന്‍ ചിത്രം മാറ്റി ഇന്ദിരാഗാന്ധിയുടെ ചിത്രം വെക്കും. അത്രയേയുള്ളൂ കാര്യം. ഇതും അങ്ങിനെ കണ്ടാല്‍ മതി. പക്ഷെ ബിജെപി അത് തകര്‍ത്തു എന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ആ ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ല. അവരുടെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു എന്ന് സിപിഎം പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ത്രിപുര മുഖ്യമന്ത്രിയോട് സംസാരിച്ചപ്പോള്‍ ഒരു അക്രമവും നടന്നിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് കിട്ടിയത്. പരിക്ക് പറ്റിയ പ്രവര്‍ത്തകരുടെ ലിസ്റ്റ് തരാന്‍ ഞാന്‍ നേരിട്ട് അവരോട് ആവശ്യപ്പെട്ടു. ഇതുവരെ തന്നിട്ടില്ല. എന്നാല്‍ ഞങ്ങളുടെ ഒരുപാട് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് സമയത്തെ സിപിഎം അക്രമങ്ങളില്‍ പരിക്ക് പറ്റി ഇപ്പോഴും ആശുപത്രികളിലാണ്.
  എന്താണ് ഇനിയുള്ള വെല്ലുവിളികള്‍?

  • ഞങ്ങളുടെ സര്‍ക്കാര്‍, സംശുദ്ധവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവെക്കും. എല്ലാ വിഭാഗങ്ങള്‍ക്കും ഭരണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്നതൊരു വലിയ വെല്ലുവിളിയാണ്. മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി സംവിധാനത്തില്‍ തന്നെ ഞങ്ങളിത് ചെയ്തിട്ടുണ്ട്. അവര്‍ക്ക് തീര്‍ച്ചയായും സര്‍ക്കാരിലും പങ്കുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments